യോഗ ദിനവുമായി സഹകരിക്കില്ലെന്ന് മിസോറാമിലെ ക്രൈസ്തവ സഭ

ഐസ്വാള്‍| JOYS OY| Last Modified വെള്ളി, 19 ജൂണ്‍ 2015 (13:58 IST)
ഞായറാഴ്ച നടക്കുന്ന യോഗ ദിനവുമായി സഹകരിക്കില്ലെന്ന് മിസോറാമിലെ ക്രൈസ്തവ സഭ. മിസോറം ചര്‍ച്ച് ലീഡേഴ്സ് കമ്മിറ്റി പ്രസ്താവനയില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവരുടെ പുണ്യദിനമായ ഞായറാഴ്ച യോഗാദിനം ആയി ആചരിക്കാന്‍ ഉണ്ടായ തീരുമാനം എതിര്‍ക്കപ്പെടേണ്ടതാണെന്ന് പ്രസ്താവനയില്‍ ഇവര്‍ വ്യക്തമാക്കി.

മിസോറാമിലെ ക്രൈസ്തവരോട് യോഗാദിനവുമായി സഹകരിക്കരുതെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുമ്പാകെ ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നെന്നും കമ്മിറ്റി വ്യക്തമാക്കി.

മെമ്മോറാണ്ടത്തില്‍, ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 സദ്‌ഭരണദിനമായി ആചരിക്കാനുള്ള തീരുമാനത്തിലുള്ള എതിര്‍പ്പും വ്യക്തമാക്കിയിരുന്നതായി കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :