തിരുവനന്തപുരം|
aparna shaji|
Last Modified ചൊവ്വ, 22 നവംബര്‍ 2016 (11:11 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധിക്കൽ നടപടിയിൽ രൂക്ഷവിമർശനവുമായി
വി എസ് അച്യുതാനന്ദൻ രംഗത്ത്. കെട്ടിവച്ച നോട്ടുകളില്ല കളളപ്പണമെന്നു കേന്ദ്രം മനസിലാക്കണമെന്ന് വി എസ് വ്യക്തമാക്കി. ജനത്തിനുമേല്‍ തോക്കുചൂണ്ടിയല്ല നോട്ടില്ലാത്ത കാലം കൊണ്ടുവരേണ്ടത് എന്നും വി എസ് പറഞ്ഞു. സഹകരണ മേഖലയുടെ പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി എസ്.
രാജ്യത്ത് പ്രക്ഷോഭം നടത്തുക എന്നതായിരുന്നു ബി ജെ പിയുടെ ലക്ഷ്യം. അത് പരാജയപ്പെട്ട് കഴിഞ്ഞപ്പോഴാണ് നോട്ട് അസാധുവാക്കൽ തീരുമാനമാനം പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തിയതെന്ന് വി എസ് ആരോപിച്ചു. നോട്ട് പിന്‍വലിച്ച് ബി ജെ പി തനിനിറം കാട്ടിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന പ്രചാരണം അഴിച്ചുവിട്ട് സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢ ശ്രമം നടത്തുകയാണെന്ന് സഹകരണമന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ മുമ്പും ശ്രമമുണ്ടായിട്ടുണ്ട്. പക്ഷെ ഇതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിച്ച ചരിത്രമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.