ന്യൂഡല്‍ഹി|
Last Modified വെള്ളി, 25 നവംബര്‍ 2016 (08:58 IST)
കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 60 ശതമാനം ആദായനികുതി ഏര്‍പ്പെടുത്തിയേക്കും.
നോട്ട് അസാധുവാക്കിയതിനു ശേഷം ബാങ്കുകളില്‍ എത്തിയ കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് ആണ് നികുതി ഏര്‍പ്പെടുത്തുക.
ഇതിനായുള്ള നിയമഭേദഗതി പാര്‍ലമെന്‍റിന്‍റെ നടപ്പു സമ്മേളനത്തില്‍തന്നെ അവതരിപ്പിക്കുമെന്നാണ് വിവരം. അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്ന് വ്യാഴാഴ്ച തന്നെ വിഷയം ചര്‍ച്ച ചെയ്തതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
നോട്ട് അസാധുവാക്കലിനു ശേഷം മറ്റുള്ളവരെ ഉപയോഗിച്ച് ബാങ്കില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ജന്‍ധന്‍ അക്കൗണ്ടുകളിലടക്കം വന്‍നിക്ഷേപം എത്തിയത് ഇതിന്‍റെ തെളിവാണ്. നവംബര്‍ എട്ട് മുതൽ രണ്ടാഴ്ചക്കിടെ 21,000 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ മാത്രമെത്തിയത്.