കൊൽക്കത്ത|
aparna shaji|
Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (12:47 IST)
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടത്തിന് സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സ്വരമേകാൻ ആമിതാഭ് ബച്ചൻ വരുന്നു. മാർച്ച് 19-ന് ഈഡൻ ഗാർഡനിൽ നടക്കാനിരിക്കുന്ന ഇന്ത്യാ- പാക് ക്രിക്കറ്റ് മാമാങ്കത്തിന്റെ മത്സരവേദിയിൽ ബോളിവുഡിന്റെ ഇതിഹാസം
അമിതാഭ് ബച്ചൻ ദേശീയ ഗാനം ആലപിക്കും.
ക്രിക്കറ്റ് പോരാട്ടത്തിന് സൗഹൃദത്തിനെ സ്വരമേകുന്നതിനോടൊപ്പം താൻ ദേശീയഗാനം ആലപിക്കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ബിഗ് ബി വ്യക്തമാക്കിയിരുന്നു. സംഗീതജ്ഞന് ഷഫാകത്ത് അമനന്ത് അലിയാണ് പാക് ദേശീയഗാനം മത്സരവേദിയിൽ ആലപിക്കുന്നത്. ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബംഗാള്‍ (സി.എ.ബി) അണ് ഈ വിവരം പുറത്തുവിട്ടത്.