തമിഴ്നാട്ടിൽ ഇനി കടകൾ അടയ്ക്കില്ല! 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാം

രാത്രി എട്ടിനു ശേഷം വനിതാ ജീവനക്കാരെ ജോലിക്ക് നിർബന്ധമില്ല.

Last Modified വെള്ളി, 7 ജൂണ്‍ 2019 (10:46 IST)
തമിഴ്നാട്ടിൽ ഇനി വ്യാപാരസ്ഥാപനങ്ങൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാം. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് അനുമതി. കുറഞ്ഞത് പത്തു ജീവനക്കാരെങ്കിലുമുള്ള കടകൾക്ക് തുടക്കത്തിൽ ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കാം. എന്നാൽ ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറിൽ കൂടരുത്. ഓവർ ടൈം അടക്കം പത്തര മണിക്കൂറാണ് പരമാവധി ജോലി അനുവദിക്കുക.

രാത്രി എട്ടിനു ശേഷം വനിതാ ജീവനക്കാരെ ജോലിക്ക് നിർബന്ധമില്ല. രാത്രി ജോലി ചെയ്യുന്ന വനിതകൾക്ക് സ്ഥാപനം വാഹന സൗകര്യം ഒരുക്കുണം. രാത്രി ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങളും കടകളിൽ പ്രദർശിപ്പിക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :