'യുദ്ധം വേണ്ടവർ തനിച്ച് അതിർത്തിയിൽ പോയി യുദ്ധം ചെയ്യൂ'- യുദ്ധത്തിനു മുറവിളി കൂട്ടുന്നവരോട് ബുദ്ഗാമിൽ കൊല്ലപ്പെട്ട പൈലറ്റിന്റെ ഭാര്യ

മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു വിജേതയുടെ പ്രതികരണം.

Last Modified ശനി, 2 മാര്‍ച്ച് 2019 (15:20 IST)
സമൂഹമാധ്യമങ്ങളിൽ യുദ്ധത്തിനുവേണ്ടി ആഹ്വാനം മുഴക്കുന്നവർക്കെതിരെ ബുദ്ഗാമിലെ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സ്ക്വാഡ് ലീഡർ നിനാദ് മന്ദവ്ഗനെയുടെ ഭാര്യ വിജേത. സമൂഹമാധ്യമങ്ങൾ വഴി യുദ്ധം വേണമെന്ന് ആഹ്വാനം ചെയ്യുന്നവർ അതിർത്തിയിൽ പോയി യുദ്ധം ചെയ്യണമെന്നാണ് പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു വിജേതയുടെ പ്രതികരണം.

സമൂഹമാധ്യമങ്ങളിലൂടെ ചിലയാളുകൾ യുദ്ധത്തിനു മുറവിളി കൂട്ടുകയാണന്നും വിജേത അഭിപ്രായപ്പെട്ടു. ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രശ്നങ്ങളെ ആളിക്കത്തിക്കുന്ന രീതി ഭീതിജനകവും ഭയാനകവുമാണ്. സമൂഹമാധ്യമങ്ങൾക്കു പുറത്തേയ്ക്ക് ആരും വരുന്നില്ല. സമൂഹമാധ്യമ പോരാളികൾ ഇത്തരത്തിൽ കാര്യങ്ങൾ ഊതിപ്പെരുപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പരുപാടി നിർത്തണമെന്നാണ് എനിക്ക് പറയാനുളളതെന്നും അവർ വ്യക്തമാക്കി. യുദ്ധം ചെയ്യാൻ അത്രയ്ക്ക് ഉത്സാഹമാണെങ്കിൽ വേഗം സേനയിൽ ചേർന്ന് എങ്ങനെയുണ്ടെന്ന് നോക്കണമെന്നും വിജിത അഭിപ്രായപ്പെട്ടു.

വ്യാഴാച്ചയാണ് നിനാദിന്റെ ഭൗതീകാവശിഷ്ടങ്ങൾ നാസിക്കിനു സമീപമുളള ഉസർ എയർബേസിൽ എത്തിച്ചത്. വെള്ളിയാഴ്ച്ചയാണ് വസതിയിൽ എത്തിച്ചത്. 2009ലാണ് നിനാദ് ഇന്ത്യൻ എയർഫോഴ്സിൽ ചേർന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :