ന്യൂഡല്‍ഹി|
priyanka|
Last Modified ചൊവ്വ, 19 ജൂലൈ 2016 (09:55 IST)
മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന എട്ടു പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്കിടയില്‍ ഒറ്റ ചോദ്യം പോലും ഉന്നയിക്കാത്തവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും.
ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ലെങ്കിലും പല ചര്‍ച്ചകളിലും ഇരുവരും പങ്കെടുത്തതായും 'ഇന്ത്യ സ്‌പെന്‍ഡ്' നടത്തിയ പഠനത്തില്‍ പറയുന്നു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയും ചോദ്യമൊന്നും ഉന്നയിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ സഭാ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 128 ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.