ആ ആലിംഗനത്തിനു പിന്നിലെ കാരണം പിന്നെയാണ് മനസിലായത്, സ്നേഹമായിരുന്നില്ല കാപട്യമായിരുന്നു; മോദി

Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (08:39 IST)
ലോകസഭാ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തിരുന്നു. എല്ലാവരേയും അമ്പരപ്പിച്ച ആ രംഗത്തിനു പിന്നിലെ കാരണം ഇപ്പഴാണ് വ്യക്തമായതെന്ന് മോദി പറയുന്നു. ആശ്ലേഷിക്കുന്ന സമയത്ത് ആ കണ്ണുകളില്‍ സ്‌നേഹമായിരുന്നില്ല. മറിച്ച് കാപട്യമായിരുന്നു. രാഹുലിന്റെ പേര് തുറന്ന് പറയാതെ മോദി പതിനാറാം ലോക്‌സഭയിലെ അവസാന പ്രസംഗത്തില്‍ പറഞ്ഞു.

റഫേല്‍ കരാറില്‍ ഭൂകമ്പമുണ്ടാകുമെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍, ഒന്നുമുണ്ടായില്ല. പകരം വിമാനം പറത്തി കളിക്കുന്നതാണ് കണ്ടത്. സ്വയംപര്യാപ്തമാകുന്നതിന്റെ പാതയിലാണ്. മേയ്ക്ക് ഇന്‍ ഇന്ത്യ ഇതിന് സഹായിച്ചുവെന്നും മോദി പറഞ്ഞു.

രാജ്യത്തിനായി നൂറു ശതമാനത്തിലധികം പ്രവര്‍ത്തിച്ചു. ഇതില്‍ 85 ശതമാനത്തിനും ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സുപ്രധാന പദവികള്‍ നല്‍കി. ഡിജിറ്റല്‍ ഇന്ത്യയിലും രാജ്യം മുന്നേറുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :