കശ്മീരില്‍ ഭീകരാക്രമണം: 17 സൈനികര്‍ കൊല്ലപ്പെട്ടു; നാലു ഭീകരരെ സൈന്യം വധിച്ചു

കശ്മീരില്‍ ഭീകരാക്രമണണത്തില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍| Last Updated: ഞായര്‍, 18 സെപ്‌റ്റംബര്‍ 2016 (11:20 IST)
ജമ്മു കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം. ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. നാലു ഭീകരരെ സൈന്യം വധിച്ചു. 17 ജവാന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആറ് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

പരുക്കേറ്റ സൈനികരെ ഹെലികോപ്‌ടറില്‍ ശ്രീനഗറിലെ ആര്‍മി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ആക്രമണം തുടങ്ങിയത്. നാല് ഭീകരര്‍ നിയന്ത്രണമേഖല ലംഘിച്ച് കടന്നെന്നാണ് റിപ്പോര്‍ട്ട്. അതീവ സുരക്ഷാമേഖലയായ ഇവിടെ ഭീകരര്‍ക്ക് എങ്ങനെ സൈനികരെ വധിക്കാന്‍ കഴിഞ്ഞു എന്നത് സംശയത്തിന് ഇടനല്കുന്നതാണ്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടിയന്തിരയോഗം വിളിച്ചു ചേര്‍ത്തു. കരസേനാ മേധാവി അടിയന്തിരമായി ജമ്മു കശ്‌മീരിലേക്ക് പോകാനും തീരുമാനിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :