വിനോദ സഞ്ചാര പട്ടികയില്‍ തമിഴ്‌നാട് വീണ്ടും ഒന്നാമത്; ഗോവ ആദ്യപത്തില്‍ തിരിച്ചെത്തി

വിനോദ സഞ്ചാര പട്ടികയില്‍ തമിഴ്‌നാട് വീണ്ടും ഒന്നാമത്; ഗോവ ആദ്യപത്തില്‍ തിരിച്ചെത്തി

ചെന്നൈ| priyanka| Last Modified വെള്ളി, 1 ജൂലൈ 2016 (13:07 IST)
ആഭ്യന്തര, വിദേശ വിനോദ സഞ്ചാരത്തില്‍ ഏറ്റവും ജനപ്രീതിയുള്ള സംസ്ഥാനപട്ടികയില്‍ ഒന്നാം സ്ഥാനം തമിഴ്‌നാടിന്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് തമിഴ്‌നാട് പട്ടികയില്‍ ഒന്നാമതെത്തുന്നത്. മഹാരാഷ്‌ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടു മുതല്‍ നാലു വരെയുള്ള സ്ഥാനങ്ങളില്‍.

4.68 ദശലക്ഷം വിദേശ സഞ്ചാരികളാണ് 2015ല്‍ തമിഴ്‌നാട്ടിലേക്ക് എത്തിയത്. 2014ല്‍ ഇത് 4.66 ദശലക്ഷം ആയിരുന്നു. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ക്രമാനുസൃതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രതിവര്‍ഷം 4.41 ദശലക്ഷം വിദേശികളാണ് മഹാരാഷ്‌ട്രയില്‍ സന്ദര്‍ശനം നടത്തുന്നത്. താജ്‌മഹല്‍ കൂടി ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ പ്രതിവര്‍ഷമെത്തുന്നത് 3.1 ദശലക്ഷം ടൂറിസ്റ്റുകളാണ്. അതേസമയം, കേരളത്തില്‍ എത്തുന്ന വിദേശികളുടെ എണ്ണം 0.98 ദശലക്ഷം മാത്രമാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

എന്നാല്‍, ഏറ്റവും ജനപ്രീതിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ കേരളം ഇടം നേടിയിട്ടുണ്ട്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യ പത്ത് സംസ്ഥാനങ്ങളുടെ പട്ടികയില്‍ തിരിച്ചെത്തുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :