ന്യൂഡല്‍ഹി|
Last Modified വ്യാഴം, 23 ജൂലൈ 2015 (19:43 IST)
സ്‌ത്രീയും പുരുഷനും വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്നത് മോശം കാര്യമല്ലെന്ന് സുപ്രീം കോടതി. ഇത്തരം ബന്ധങ്ങള്‍ സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടുവെന്നും അത് കൊണ്ട് ഇത്തരം ബന്ധങ്ങളെ കുറ്റകരമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പന്ത് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് പരാമര്‍ശം.
പൊതുപ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നത് കോടതി അലക്ഷ്യമാണോ എന്നത് പരിശോധിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. പൊതുപ്രവർത്തകരുടെ വ്യക്തിജീവിതത്തിൽ പൊതുജനങ്ങൾ ഇടപെടേണ്ടതില്ലെന്നും അത്തരം നടപടികൾ പൊതു താത്പര്യമെന്ന് പരിഗണിക്കാനാവില്ലെന്നും അറ്റോർണി ജനറൽ മുകുൾ രോഹ്താഗി കോടതിയെ അറിയിച്ചു