സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 26 മാര്‍ച്ച് 2025 (13:17 IST)
മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. സുപ്രീംകോടതി ജസ്റ്റിസ് ബി ആര്‍ ഗവായി അടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്. അലഹബാദ് ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഇക്കാര്യത്തില്‍ തികഞ്ഞ ആലംഭാവമാണ് ഉണ്ടായതെന്നും ഇക്കാര്യം പറയുന്നതില്‍ തങ്ങള്‍ക്ക് വിഷമം ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കൂടാതെ ഹൈക്കോടതി ഉത്തരവു ഞെട്ടിക്കുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി ജഡ്ജി റാം മനോഹര്‍ നാരായന്‍ മിശ്രയാണ് വിവാദ വിധി പ്രസ്താവിച്ചത്.
ഉത്തര്‍പ്രദേശില്‍ പ്രായമാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരട് പിടിച്ചു വലിക്കുകയും ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്ത കേസിലാണ് ജഡ്ജി വിവാദ നിരീക്ഷണം നടത്തിയത്.