സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ അന്തരിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 5 ജനുവരി 2016 (12:58 IST)
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് (68) അന്തരിച്ചു. തിങ്കളാഴ്ച രാത്രി മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച നടക്കും. 2010 മെയ് 12 മുതല്‍ 2012 സെപ്തംബര്‍ 28 വരെ ആയിരുന്നു അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്.

1974ല്‍ ബോംബൈ ഹൈക്കോടതിയിലാണ് ജസ്റ്റിസ് കപാഡിയ അഭിഭാഷകനായി ചേര്‍ന്നത്. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം ബോംബെ ഹൈക്കോടതിയില്‍ ബെഞ്ചില്‍ അഡീഷണല്‍ ജഡ്‌ജ് ആയി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്ഥിരം ജഡ്‌ജ് ആയി മാറുകയും ചെയ്തു.

2003ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്ക് മാറിയ അദ്ദേഹം കുറച്ചുകാലം ചീഫ് ജസ്റ്റിസ് ആയിരുന്നു. നാലു മാസങ്ങള്‍ക്കു ശേഷം സുപ്രീംകോടതിയിലേക്ക്. 2010 മെയ് 12ന് ചീഫ് ജസ്റ്റിസ് ആയി നിയമിതനായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :