ബിസിസിഐയെ ഉടച്ചുവാര്‍ക്കും; ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

ബിസിസിഐ , ഇന്ത്യന്‍ ക്രിക്കറ്റ് , ടീം ഇന്ത്യ , ലോധ കമ്മിറ്റി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 4 ജനുവരി 2016 (14:11 IST)
ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടിമാറ്റിമറിക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ജസ്‌റ്റീസ് ആര്‍എം ലോധ കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ രാഷ്‌ട്രീയ ഇടപെടലുകളെയും വ്യവസായികളും വമ്പന്മാരും നടത്തുന്ന സമ്മര്‍ദ്ദങ്ങളെയും കുറിച്ച് പരാമര്‍ശിക്കുന്ന തരത്തിലാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ടെന്നാണ് റിപ്പോര്‍ട്ട്.

135 ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കിയാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഐപിഎല്ലിന്റെ നടത്തിപ്പിനായി ബി.സി.സി.ഐ പ്രസിഡന്റും സെക്രട്ടറിയും അംഗങ്ങളായ 9 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റി വേണം. സമിതിയിലെ അഞ്ച് അംഗങ്ങളും ഭാരവാഹികളായിരിയ്ക്കണം. ഐപിഎൽ ഗവേണിംഗ് കൗൺസിൽ പുനസംഘടിപ്പിയ്ക്കണം. ഗവേണിംഗ് കൗൺസിലിൽ കളിക്കാർക്കും പ്രാതിനിധ്യം വേണം. സിഎജിയ്ക്കും കൗൺസിലിൽ പ്രാതിനിധ്യമുണ്ടാവും. ഐപിഎല്ലിന് നിയന്ത്രിത സ്വയംഭരണാവകാശം മതി. കളിക്കാരുടെ അസോസിയേഷൻ ഉണ്ടാക്കണം. പ്ലെയേഴ്സ് അസോസിയേഷൻ സ്റ്റിയറിംഗ് കമ്മിറ്റിയിൽ മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെപിള്ള അദ്ധ്യക്ഷനാവണമെന്നും കമ്മിറ്റി നിർദ്ദേശിയ്ക്കുന്നു. മൊഹിന്ദർ അമർനാഥ്, ഡയാന എഡുൾജി, അനിൽ കുംബ്ലെ എന്നിവരെയാണ് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ഏജന്റുമാരുടെ രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്നും ലോധ കമ്മിറ്റി നിർദ്ദേശിയ്ക്കുന്നു.

ബിസിസിഐയുടെ ഭരണനേതൃത്വത്തില്‍ വ്യവസായികളും രാഷ്ട്രീയക്കാരും എത്തുന്നത് നല്ല പ്രവണതയല്ല. അസോസിയേഷനുകളുടെ തെരഞ്ഞെടുപ്പില്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ക്രിക്കറ്റുമായി ബന്ധമുള്ള മികച്ച നേതൃത്വപാഠമുള്ളവരെ ഭരണനേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും ലോധ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കി.

ബിസിസിഐയ്ക്കും ഐപിഎല്ലിനും പ്രത്യേക ഭരണസമിതികൾ വേണം. അസോസിയേഷനുകൾക്ക് വോട്ടവകാശം ഉണ്ടാവും. സംസ്ഥാന അസോബോർഡിന് സിഇഒയും ആറ് അസിസ്റ്റന്റ് പ്രൊഫഷണൽ മാനേജർമാരും വേണം. ഓംബുഡ്സ്‌മാൻ, എത്തിക്‌സ് ഓഫീസർ, ഇലക്‌ടറൽ ഓഫീസർ എന്നിവരെ നിയമിയ്ക്കണം. ഒരു ഭാരവാഹി പരമാവധി മൂന്ന് തവണ മാത്രമേ ഏതെങ്കിലും സ്ഥാനം വഹിയ്ക്കാവൂ. എഴുപത് വയസിന് മുകളിൽ പ്രായമുള്ളവർ ഭരണസമിതിയിൽ അംഗങ്ങളാകരുത്. ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴിൽ കൊണ്ടുവരണം. നിലവിൽ സൊസൈറ്റീസ് ആക്‌ടിന് കീഴിലാണ് ബിസിസിഐ എന്നത് കൊണ്ട് തന്നെ സർക്കാരിന് വിശദീകരണം നൽകാൻ ബാദ്ധ്യതയില്ല.

ഒരു സംസ്ഥാനത്ത് ഒന്നിലധികം ക്രിക്കറ്റ് അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല. ബിസിസിഐയുടെ രജിസ്ട്രേഷന്‍ തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമത്തിനു കീഴില്‍ തുടരാനാകില്ല. ഇതിനെ കമ്പനിയോ ട്രസ്‌റ്റോ
ആക്കണം. ബിസിസിഐ ഭാരവാഹികള്‍ ആയിരിക്കുന്നവര്‍ സംസ്ഥാന അസോസിയേഷനുകളുടെ അംഗങ്ങളാകരുതെന്നും റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :