ആറ് സേവനങ്ങള്‍ക്ക് കൂടി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (17:04 IST)
ആറ് സേവനങ്ങള്‍ക്ക് കൂടി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. ദേശീയ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ജൻധൻ യോജന, എംപ്ളോയിസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്), വിധവാ പെൻഷൻ, വാർദ്ധക്യകാല പെൻഷൻ എന്നിവയാണ് ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി ആധാറിന്റെ കീഴില്‍ കൊണ്ടുവന്ന സേവനങ്ങള്‍. നേരത്തെ പൊതുവിതരണ സന്പ്രദായം,​ പാചകവാതകം എന്നിവയ്ക്ക് മാത്രമായിരുന്നു ആധാർ നിർബന്ധമാക്കിയിരുന്നത്.

ആധാർ കാർഡ് പിൻവലിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.ഒരു സേവനത്തിനും ആധാർ നിർബന്ധമാക്കിയിട്ടില്ലെന്നും ആവശ്യമെങ്കിൽ എടുത്താൽ മതിയാകുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതേസമയം, ആധാർ കാർഡ് സ്വകാര്യതയുടെ ലംഘനമാണെന്ന കാര്യം വിശദമായി പരിശോധിക്കുന്നതിന് ഏഴംഗ ഭരണഘടനാ ബെഞ്ചിന് സുപ്രീംകോടതി വിടുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :