ആർബിഐ റിപ്പോ നിരക്ക് വീണ്ടും ഉയർത്തിയേക്കും, 0.5 ശതമാനം വരെ വർദ്ധനയ്ക്ക് സാധ്യത

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (13:20 IST)
പണപ്പെരുപ്പനിരക്കിൽ കുറവുണ്ടാക്കാത്ത സാഹചര്യത്തിൽ ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന വായ്പാനയത്തിൽ റിപ്പോനിരക്ക് വീണ്ടും ഉയർത്താൻ സാധ്യത. 0.40 ശതമാനമെങ്കിലും നിരക്ക് ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ.

മെയ് മാസത്തിൽ 0.40 ബേസിസ് പോയിന്റിന്റെ വർധനവാണ് പ്രഖ്യാപിച്ചത്. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13 മാസമായി രണ്ടക്കത്തിൽ തുടരുകയാണ്. റഷ്യ-യുക്രെയ്ൻ സംഘർഷമാണ് ആഗോളതലത്തിൽ അപ്രതീക്ഷിത വിലക്കയറ്റമുണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :