വാഗ അതിര്‍ത്തിയില്‍ ചാവേര്‍ സ്ഫോടനം: 55 മരണം

ലാഹോര്‍| Last Updated: തിങ്കള്‍, 3 നവം‌ബര്‍ 2014 (09:14 IST)
ഇന്ത്യാ- പാക് അതിര്‍ത്തി പങ്കിടുന്ന വാഗയ്ക്ക് അതിര്‍ത്തിയില്‍ പാകിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു 120 പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പാക് സൈനികനും ഉള്‍പ്പെടുന്നു. ചാവേറാക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ നിത്യവുമുളള പതാകതാഴ്ത്തല്‍ ചടങ്ങ് കഴിഞ്ഞതിനുശേഷമായിരുന്നു
സ്‌ഫോടനം. പാകിസ്ഥാന്റെ ഭാഗത്തുനിന്നും ചടങ്ങ് കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്താണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരെ ലാഹോറിലുളള നിരവധി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

ആക്രമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. മരിച്ചവരുടെ കുടുംബത്തെ ദുഃഖം അറിയിക്കുന്നതായും പരുക്കേറ്റവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതായും മോഡി ട്വിറ്ററില്‍ കുറിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :