ചെന്നൈ|
aparna shaji|
Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (08:26 IST)
അണ്ണാ ഡിഎംകെ വിമത നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഒ പനീർശെൽവത്തെ കുടുക്കുന്ന ചോദ്യവുമായി ഡി എം കെ നേതാവും പ്രതിപക്ഷ നേതാവുമായ എം കെ സ്റ്റാലിൻ. കടുത്ത വിമർശനങ്ങളാണ് ഒപിഎസ്സിനെതിരെ സ്റ്റാലിൽ ആരോപിക്കുന്നത്.
ജയലളിതയുടെ പേര് പനീര്‍ശെല്‍വം ഉപയോഗിക്കുകയാണെന്നും അത് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിനു വേണ്ടി മാത്രമാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തു കൊണ്ട് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പനീർശെൽവം അന്വേഷിച്ചില്ലെന്ന്
സ്റ്റാലിൻ ചോദിയ്ക്കുന്നു.
മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമായപ്പോഴാണ് ഇങ്ങനെയൊരു സംശയവുമായി ഒപിഎസ് രംഗത്തെത്തിയത്. ഇത് ശരിയല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് സമയത്ത് ഒപിഎസ് വിഭാഗവും ഡിഎംകെയും തമ്മിലുണ്ടായ സൗഹൃദം നഷ്ടപ്പെടുകയാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധിക്കുന്നത്.