ന്യൂഡല്‍ഹി|
Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (17:54 IST)
ലോക്സഭയില്‍ സോണിയയുടെ നേതൃത്വത്തില്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ബിജെപി അംഗം സതീഷ്കുമാര്‍
സോണിയഗാന്ധിയുടെ
സഹോദരി
സഹോദരി ലളിത് മോഡിയില്‍നിന്നു പണം വാങ്ങിയെന്ന് ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.
കോണ്‍ഗ്രസ് ലളിത് മോഡി വിവാദത്തില്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്മേല്‍ നടന്ന ചര്‍ച്ചയിലാണു സോണിയയ്ക്കെതിരേ ആരോപണമുയര്‍ത്തിയത്.
സ്പീക്കര്‍ രണ്ടര മണിക്കൂര്‍ ചര്‍ച്ചയ്ക്കാണു അനുമതി നല്‍കിയിരുന്നത്. പാര്‍ലമെന്റ് സ്തംഭനത്തിന്റെ
പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നു ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജുന ഖാര്‍ഗെ ആരോപിച്ചു.
തനിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ലമെന്‍റില്‍ തിരിച്ചടിച്ച് കേന്ദ്രമന്ത്രി സുഷമാ സ്വരാജും രംഗത്തെത്തി. തന്‍റെ ഭര്‍ത്താവോ മകളോ ലളിത് മോഡിയില്‍ നിന്ന് ഒരുരൂപ പോലും വാങ്ങിയിട്ടില്ലെന്ന് സുഷമ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിയായിരുന്ന പി ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരം, ലളിത് മോഡിയില്‍ നിന്ന് ഒരുകോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും സുഷമ ആരോപിച്ചു.