ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 6 നവംബര്‍ 2014 (12:40 IST)
ആഗോള ഭീകരസംഘടനകള്‍ സോഷ്യല്‍ മീഡിയകളിലൂടെ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇക്കാര്യത്തില്‍ ഇന്റര്‍പോള്‍ ശക്തമായ നടപടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നത് വ്യാപകമാണ്. അതിനാല്‍ തന്നെ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയകളിലും ഭീകരസംഘടനകള്‍ പിടിമുറുക്കുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗം നല്‍കുന്ന സുരക്ഷിതത്വം നിയമ സംവിധാനങ്ങളെ ഭയപ്പെടാതെ തന്നെ പ്രവര്‍ത്തിക്കാന്‍ ഭീകര സംഘടനകള്‍ക്ക് അവസരമൊരുക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ഭീകരസംഘടനകളുടെ വ്യാപകമായ ഇന്റര്‍നെറ്റ് ദുരുപയോഗത്തെ തടയുന്നതിനായി ഇന്റര്‍പോള്‍ ശക്തമായ നടപടിയെടുക്കേണ്ടതുണ്ടെന്നും, നൂറില്‍പ്പരം വര്‍ഷങ്ങള്‍ നീളുന്ന അവരുടെ അനുഭവസമ്പത്ത് ഭീകരസംഘടനകളുടെ സോഷ്യല്‍ മീഡിയകളിലെ കടന്നു കയറ്റം തടയാന്‍ കഴിയുന്ന തരത്തിലുള്ളതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം സോഷ്യല്‍ മീഡിയവഴി രാജ്യത്ത് നിരവധി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതായും. അതൊടൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ അതിക്രമങ്ങളും ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. മൊണോക്കോയില്‍ ഇന്റര്‍പോളിന്റെ ജനറല്‍ അസംബ്ളിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.