മുംബൈ|
VISHNU N L|
Last Modified ചൊവ്വ, 16 ജൂണ്‍ 2015 (17:06 IST)
അവസാന മണിക്കുറില്‍ വിപണിയിലുണ്ടായ നേട്ടം സൂചികകള്‍ക്ക് കരുത്തായി. സെന്‍സെക്സ് 99.96 പോയന്റ് നേട്ടത്തില്‍ 26686.51ലും നിഫ്റ്റി 33.40 പോയന്റ് ഉയര്‍ന്ന് 8047.30ലുമാണ് ക്ലോസ് ചെയ്തത്.
1289 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1336 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബജാജ് ഓട്ടോ, ടാറ്റ പവര്‍, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലും വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.