കിടക്ക പങ്കിടാത്ത ഭര്‍ത്താവിന്റെ സ്വവര്‍ഗാനുരാഗം ഭാര്യ കാമറയിലാക്കി

 sex case in banglur , police , arrest , camera , husband
ബാംഗ്ളൂര്‍| jibin| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (16:31 IST)
ഇൻഫോസിസിൽ എഞ്ചിനിയറായ ഭര്‍ത്താവിന്റെ സ്വവര്‍ഗാനുരാഗത്തില്‍ മനംനൊന്ത് സ്വവര്‍ഗാനുരാഗ ദൃശ്യങ്ങളുമായി പൊലീസില്‍ പരാതിനല്‍കി. തിരുവനന്തപുരം സ്വദേശിയായ മുപ്പത്തിരണ്ടുകാരനായ ഭര്‍ത്താവിന്റെ സ്വവര്‍ഗാനുരാഗത്തിനെതിരെയാണ് ദന്തഡോക്ടറായ ഭാര്യ പരാതി നല്‍കിയത്.

2013 നവംബറില്‍ ഇവരുടെ വിവാഹം നടന്ന ശേഷം ഒരിക്കല്‍ പോലും യുവാവ് ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. കൂടാതെ ഇരുവരും വെവ്വേറെ മുറികളിലാണ് ഉറങ്ങിയിരുന്നത്. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കും പിണക്കവും പതിവായിരുന്നു.

രാത്രിയില്‍ താമസിച്ച് വരുകയും താന്‍ സ്ഥലത്ത് ഇല്ലാത്ത ദിവസങ്ങളില്‍ അന്യരുമായി വീട്ടില്‍ സ്ഥിരമായി എത്തുകയും ചെയ്യുന്ന ഭര്‍ത്താവിന്റെ പെരുമാറ്റങ്ങളില്‍ യുവതിക്ക് സംശയം തോന്നുകയായിരുന്നു. യുവാവിനൊപ്പം മറ്റ് പലപ്പോഴും ആൺസുഹൃത്തുക്കൾ വീട്ടിൽ വരാറുണ്ടെന്ന് അയൽക്കാർ ഭാര്യയോട് പറഞ്ഞതോടെ യുവതി വീട്ടില്‍ രഹസ്യമായി കാമറകള്‍ സ്ഥാപിച്ച ശേഷം ഒരാഴ്‌ചത്തേക്ക് വീട്ടില്‍ പോവുകയായിരുന്നു.

പിന്നീട് വീട്ടില്‍ എത്തിയ യുവതി ഭര്‍ത്താവിന്റെ സ്വവർഗാനുരാഗത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ കാണുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ യുവതി സിഡിയിലാക്കി പൊലീസില്‍ നല്‍കുകയായിരുന്നു. ഐപിസി സെക്ഷന്‍ 377 വകുപ്പ് പ്രകാരമാണ് കേസ് കൊടുത്തിരിക്കുന്നത്. ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്. 377- വകുപ്പ് പ്രകാരം സ്വവര്‍ഗരതി ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :