സെല്‍‌ഫി ഇനി വേണ്ട; സെല്‍‌ഫിയെടുത്താല്‍ തടവിനൊപ്പം വന്‍ പിഴയും!

സെല്‍‌ഫിയെടുത്താല്‍ അഴിക്കുള്ളിലാകും; തടവിനൊപ്പം വന്‍ പിഴയും!

 selfie , indian railway , train , mobile photos , സെല്‍‌ഫി പ്രേമികള്‍ , റെയില്‍‌വെ ആക്‍ട്, ഇന്ത്യന്‍ ശിക്ഷാ നിയമം , ഇന്ത്യന്‍ റെയില്‍‌വെ , സെല്‍‌ഫി ഇനി വേണ്ട
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (15:19 IST)
സെല്‍‌ഫി പ്രേമികളെ നിരാശയിലാഴ്‌ത്തി ഇന്ത്യന്‍ റെയില്‍‌വെ പുതിയ നിയമം പുറത്തിറക്കി. ഓടുന്ന ട്രെയിനില്‍ നിന്ന് സെല്‍‌ഫിയെടുക്കുന്നതിനാണ് റെയില്‍‌വെ നിരോധനം ഏര്‍പ്പെടുത്തിയത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍‌വെ ആക്‍ട്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ട്രെയിന്റെ മുകള്‍ ഭാഗം, എന്‍‌ജിന്‍, ചവിട്ടുപടി എന്നിവടങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതും കുറ്റകരമാണ്. പിടിക്കപ്പെടുന്നവര്‍ക്ക് പിഴയോ തടവ് ശിക്ഷയോ ലഭിക്കും. എന്നാല്‍ സുരക്ഷിതമായ സാഹചര്യങ്ങളില്‍ സെല്‍‌ഫിയെടുക്കുന്നതിന് നിയന്ത്രണമില്ല.

ഓടുന്ന ട്രെയിനിന്റെ അപകടം പിടിച്ച സ്ഥലങ്ങളില്‍ നിന്നുള്ള സെല്‍‌ഫികള്‍ പതിവായതോടെയാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ ഗുരുതരമായി പരുക്കേറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :