ബാംഗ്ലൂര്‍|
jibin|
Last Modified തിങ്കള്‍, 18 മെയ് 2015 (14:00 IST)
അമ്പയര്‍മാര്‍ക്ക് നേരെ മോശമായി പെരുമാറിയതിന് റോയല്‍ ചലഞ്ചേഴ്‌സ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് പിഴ. അമ്പയര്‍ കുമാര്‍ ധര്‍മസേനയ്‌ക്ക് എതിരെ ബാംഗ്ലൂര്‍ നായകന്‍ കോഹ്‌ലിക്കൊപ്പം മോശമായി പെരുമാറിയതിനാണ് കാര്‍ത്തിക്കിന് പിഴ ലഭിച്ചത്. മാച്ച് ഫീയുടെ 20 ശതമാനം പിഴ.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരം മഴ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് കളി പതിനൊന്ന് ഓവറാക്കി ചുരുക്കുകയായിരുന്നു. ഹൈദരാബാദ് ബാറ്റ് ചെയ്യുന്ന സമയത്ത് മഴ വീണ്ടും എത്തിയതോടെ പന്ത് ഫീല്‍ഡര്‍ മാരുടെ കൈയ്യില്‍ നിന്ന് വഴുതി പോകുകയും ഹൈദരാബാദ് റണ്‍സ് കണ്ടെത്തുകയും ചെയ്‌തതോടെ ദിനേശ് കാര്‍ത്തിക്കും വിരാട് കോഹ്‌ലിയും മത്സരം നിര്‍ത്തണമെന്ന് കാട്ടി അമ്പയര്‍മാരോട് കയര്‍ക്കുകയായിരുന്നു.
തുടര്‍ന്നാണ് കാര്‍ത്തിക്കിന് പിഴ ലഭിച്ചത്. എന്നാല്‍ അമ്പയറോട് മോശമായി പെരുമാറിയ കോഹ്‌ലി പിഴയില്‍ നിന്നും രക്ഷപെട്ടു.