യു പി സ്വദേശി സൗദിയിൽ മരിച്ച സംഭവം: മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

സൗദിയില്‍ യുപി സ്വദേശി മരിച്ച സംഭവം: മലയാളികൾ കസ്റ്റഡിയിൽ

സൗദി| aparna shaji| Last Updated: വ്യാഴം, 18 ഓഗസ്റ്റ് 2016 (07:58 IST)

സൗദിയിലെ സകാക്കയില്‍ ഉത്തര്‍പ്രദേശ് സ്വദേശി അസ്വഭാവികമായി മരണപ്പെട്ട സംഭവത്തിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വഭാവിക മരണത്തിനാണ് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയോടൊപ്പം കഴിഞ്ഞവരെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.

സകാക സെന്‍ട്രല്‍ ആശുപത്രിയിലെ മെയിന്റനന്‍സ് വിഭാഗം കരാര്‍ ജീവനക്കാരനും യു പി സ്വദേശിയുമായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴുത്തില്‍ തുണി കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. വയറ്റില്‍ കത്തി കൊണ്ടുളള മുറിവും ഉണ്ടായിരുന്നു. അസ്വഭാവിക മരണമെന്ന് പ്രാഥമിക നിഗമനത്തിൽ വ്യക്തമായതോടെയാണ് സഹതാമസക്കാരായ അഞ്ചുപേരെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജോലികഴിഞ്ഞത്തെിയ സുഹൃത്തുക്കള്‍ മുറിയില്‍ മൃതദേഹം കിടക്കുന്നതാണ് കണ്ടത്. മുറി പൂട്ടിയ നിലയിലായിരുന്നു. കരുനാഗപ്പളളി, പത്തനംതിട്ട, കണ്ണൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലുളള മലയാളികള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തും. കൊലപാതകം ആണോയെന്ന കാര്യത്തിൽ പൊലീസിന് കൂടുതൽ വ്യക്തത വരുത്താൻ കഴിഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ...

ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല: കെവി തോമസ്
ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ...

നിയമസഭാ തിരഞ്ഞെടുപ്പ്: മിഷന്‍ 2026ന് തുടക്കമിട്ട് ബിജെപി ...

നിയമസഭാ തിരഞ്ഞെടുപ്പ്: മിഷന്‍ 2026ന് തുടക്കമിട്ട് ബിജെപി നിയുക്ത സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമസനിയമസഭാ ...

ഒപ്പമുണ്ട് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി ...

ഒപ്പമുണ്ട് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു
62 ലക്ഷത്തോളം പേര്‍ക്കാണ്1600 രൂപ വീതം ലഭിക്കുന്നത്

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ എസ്.എന്‍.ഡി.പി സംയുക്ത സമിതി ...

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ എസ്.എന്‍.ഡി.പി സംയുക്ത സമിതി അംഗങ്ങള്‍ ഷര്‍ട്ട് ധരിച്ചു പ്രവേശിച്ചു
എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്.എന്‍.ഡി.പിയും ശവഗിരി ...

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി ...

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
കർണാടക ചിത്രദുർ​ഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിം​ഗ് ...