ന്യൂഡൽഹി|
JOYS JOY|
Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (16:59 IST)
കേന്ദ്രമന്ത്രി വി കെ സിങ്ങിന്റെ ഭാര്യയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. രണ്ടു കോടി രൂപ നല്കിയില്ലെങ്കില്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുമെന്നായിരുന്നു പ്രദീപ് ചൌഹാന്‍ എന്നയാള്‍ വി കെ സിങിന്റെ ഭാര്യയ്ക്കെതിരെ ഉന്നയിച്ച ഭീഷണി.
ആവശ്യപ്പെട്ട പണം നല്കിയില്ലെങ്കില്‍ ഫോൺ വഴി നടത്തിയ സ്വകാര്യസംഭാഷണം പുറത്തുവിടുമെന്നും കുടുംബത്തെ അപകടപ്പെടുത്തുമെന്നും യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിങിന്റെ ഭാര്യ ഭീഷണി ഉയര്‍ത്തിയ പ്രദീപ് എന്നയാള്‍ക്കെതിരെ പരാതി നല്കി.
സിങ്ങിന്റെ കുടുംബവുമായി പരിചയമുള്ള വ്യക്തിയാണ് പ്രദീപ്സിങ്. ഓഗസ്റ്റ് ആറിന് സിങ്ങിന്റെ ഭാര്യയുമായി ഫോണിൽ സ്വകാര്യ സംഭാഷണത്തിലേർപ്പെട്ട ഇയാൾ അത് റെക്കോർഡ് ചെയ്യുകയായിരുന്നു. രണ്ടുകോടി രൂപ നൽകിയില്ലെങ്കിൽ
സ്വകാര്യ സംഭാഷണവും ചില ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ അപമാനിക്കുമെന്നുമായിരുന്നു ഭീഷണി.
അതേസമയം, പ്രതിയെന്ന് സംശയിക്കുന്നയാൾ ഭീഷണിപ്പെടുത്താനുപയോഗിച്ച ദൃശ്യങ്ങളും ഒാഡിയോ റെക്കോർഡും കൃത്രിമമായി ചമച്ചതാണെന്ന്
പൊലീസ് പറഞ്ഞു.