കണ്ടക്ടര്‍മാര്‍ ഓര്‍മ്മയാകും ഡ്രൈവര്‍മാര്‍ക്ക് ഇരട്ടിപ്പണി കൊടുക്കാന്‍ പുതിയ ഗതാഗത നിയമം വരുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (10:57 IST)
ബസുകളില്‍ കണ്ടക്ടര്‍ എന്ന തസ്തിക ഇല്ലാതാക്കി പകരം ഡ്രൈവര്‍മാര്‍ക്ക് കണ്ടക്ടറിന്റെ അധിക ചുമതല നല്‍കുന്ന തരത്തില്‍ പുതിയ ഗതാഗത നിയമം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചു. ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍-2015 നിയമമാവുന്നതോടെ ഗതാഗത രംഗത്ത് അടിമുടിമാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്.

ലേണേഴ്‌സ് ലൈസന്‍സ് കിട്ടി ഒമ്പതുമാസം കഴിഞ്ഞേ പൂര്‍ണ ലൈസന്‍സ് ലഭിക്കൂയെന്നതാണ് ബില്ലിലെ
പ്രധാന വ്യവസ്ഥ. ലൈസന്‍സ് ലഭിക്കുന്നതിന് ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള പ്രായപരിധി 20ല്‍നിന്ന് 19 ആയി കുറയ്ക്കും, വാഹനങ്ങളില്‍നിന്നുള്ള വരുമാനം കേന്ദ്രം പിരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറും തുടങ്ങിയവയും ബില്ലിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

1988ലെ നിയമമാണ് ഇപ്പോള്‍ നിലവിലുള്ളത്. അതാണ് പരിഷ്‌കരിക്കുന്നത്. അമിതവേഗം, കൂടുതല്‍ ആളെ കയറ്റുക, അപകടം ഉണ്ടാക്കുംവിധം നിര്‍ത്തിയിടുക, മദ്യപിച്ച് വാഹമോടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരുലക്ഷംമുതല്‍ മൂന്നുലക്ഷം വരെയാണ് പിഴ ഈടാക്കുക. ഉടമയുടെ അനുമതിയില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് ആറുമാസം തടവോ 25,000രൂപ പിഴയോ രണ്ടും കൂടിയോ, കാലാവധി കഴിഞ്ഞ ലൈസന്‍സുമായി വണ്ടിയോടിച്ചാല്‍ മൂന്നുമാസം തടവോ, 10,000 രൂപ പിഴയോ രണ്ടും കൂടിയോ, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2,000 മുതല്‍ ഒരുലക്ഷംവരെ പിഴയും ബില്ലില്‍ പറയുന്നു.

നാല് അതോറിറ്റികളാണ് റോഡ് നിയമവുമായി ബന്ധപ്പെട്ട് രൂപവത്കരിക്കുക. നാഷണല്‍ അതോറിറ്റി, സ്റ്റേറ്റ് അതോറിറ്റി, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയാണവ. ഇവയുടെ ആസ്ഥാനം ദേശീയ, സംസ്ഥാന തലസ്ഥാനങ്ങളായിരിക്കും. അപകടത്തില്‍ പരിക്കേല്‍ക്കുന്ന വ്യക്തിയെ സ്വകാര്യ ആസ്പത്രിയുള്‍പ്പെടെ ഏത് ആസ്പത്രിയും സൗജന്യമായി ചികിത്സിക്കാന്‍ ബില്‍ നിഷ്‌കര്‍ഷിക്കുന്നു. തിരക്കുള്ള സമയത്ത് അപകടത്തില്‍പ്പെടുന്നവര്‍ക്ക് പൂര്‍ണ സൗജന്യ ചികിത്സയ്ക്കായി പ്രത്യേക തുക നീക്കിവെക്കുന്നകാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

പുതിയ ബില്ലിനെതിരെ ട്രേഡ് യൂണിയനുകള്‍ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. എതിര്‍പ്പിനെത്തുടര്‍ന്ന് ബില്ലിലെ ചില വ്യവസ്ഥകള്‍ കേന്ദ്രം മാറ്റിയെങ്കിലും യൂണിയനുകള്‍ ബില്ലിനെ ഇപ്പോഴും അനുകൂലിക്കുന്നില്ല. പ്രധാനമായും നിയമം വരുന്നതൊടെ തൊഴിലില്ലാതാകുന്ന കണ്ടക്ടര്‍മാരുടെ വിഷയമാണ് ട്രേഡ് സംഘടനകള്‍ ഉയര്‍ത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...