ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 25 ജനുവരി 2016 (21:22 IST)
67-മത് റിപ്പബ്ലിക് ദിന സന്ദേശത്തിൽ അസഹിഷ്‌ണുതയ്‌ക്കെതിരെ രാഷ്ട്രപതി പ്രണബ് മുഖർജി. അസഹിഷ്‌ണുതയ്‌ക്കും അക്രമത്തിനും അയുക്തിക്കുമെതിരെ നാം പോരാടുകയും ജാഗ്രത പാലിക്കുകയും വേണം. രാജ്യത്തെ എല്ലാ ആളുകള്‍ക്കും നീതിയും സമത്വവും സാമ്പത്തിക-ലിംഗ തുല്യതയും ഉറപ്പുവരുത്താന്‍ ജനാധിപത്യതതിന് ചുമതലയുണ്ട്.
എന്നാല്‍, ചീറിപാഞ്ഞുവരുന്ന വെടിയുണ്ടകൾക്കു കീഴിലിരുന്ന് സമാധാനത്തെക്കുറിച്ച് സംസാരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികതയ്‌ക്കും സ്റാര്‍ട്ടപ്പുകള്‍ക്കും മാറ്റങ്ങള്‍ക്കും ഇവിടെ സ്ഥാനമുണ്ട്. ശാസ്ത്രം, സാങ്കേതിക വിദ്യ, കണ്ടുപിടിത്തങ്ങൾ, സ്റ്റാർട്ട് അപ്പ് എന്നിവയിലെ ആഗോളനേതാവായി ഇന്ത്യ ഉദിച്ചുയരുകയാണ്. നവീന കണ്ടെത്തലുകളിലും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ഉയർന്നു വരുന്ന ശക്തിയായ ഇന്ത്യയിൽ അക്രമത്തിന് സ്ഥാനമില്ലെന്നും രാഷ്ട്രപതി പറഞ്ഞു. 7.3% വളർച്ചാനിരക്കോടെ ലോകത്ത് ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥയായി നമ്മള്‍ മാറിയിരിക്കുകയാണ്. ലോക സമ്പത്തിക വ്യവസ്ഥകള്‍ പരാജയപ്പെട്ട വര്‍ഷം തന്നെയാണ് നമ്മള്‍ ഈ നേട്ടം കൊയ്‌തത്. പ്രകൃതിയുടെ തിരിച്ചടികള്‍ നേരിട്ട് മറ്റ് രാജ്യങ്ങള്‍ക്ക് സാധ്യമാക്കാന്‍ കഴിയാത്തതാണ് നമുക്ക് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും അഭിവൃദ്ധിയ്ക്കായി പ്രവർത്തിച്ചുകൊണ്ട് ഇന്ത്യ തീർത്ത ഉദാഹരണം സുഖകരമായ ജീവിതത്തിനുള്ള അന്വേഷണത്തിന് ഉത്തരമാകും. സമാധാന സംഭാഷണത്തിലൂടെ, അയൽക്കാരുമായുള്ള ഭൂമിശാസ്ത്ര -രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കണം. വൻദുരന്തത്തിലകപ്പെട്ട് നിൽക്കെ ലോകത്തിന് ദീപസ്തംഭമാകാനുള്ള ചരിത്രപരമായ സൗഭാഗ്യവും നമുക്കുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യക്കായി ജീവൻ ബലിയർപ്പിച്ച വീരസൈനികർക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.