ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 23 ജനുവരി 2016 (15:14 IST)
ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്രമില്ലെന്ന ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ പ്രസ്താവനയ്‌ക്ക്
പിന്തുണയുമായി ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. കരണ്‍ ജോഹര്‍ പറഞ്ഞത് വളരെയധികം ശരിയാണ്. രാജ്യത്ത് നിലവില്‍ ഒരാള്‍ക്ക് മാത്രമേ പൊതുവായി അഭിപ്രായം പറയാന്‍ സ്വാതന്ത്യ്രമുള്ളൂ, അതും മാന്‍ കീ ബാത്തിലൂടെ. മറ്റൊരാള്‍ക്കും അതു ചെയ്യാനുള്ള അവകാശമില്ലെന്നും കേജരിവാള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്രമെന്നത് ഇന്ന് രാജ്യത്ത് വലിയൊരു തമാശയാണെന്നായിരുന്നു കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്നത്തെ സാഹചര്യത്തില്‍ മനസിലുള്ളത് പുറത്തുപറഞ്ഞാല്‍ അത് ജയിലിലേയ്ക്കുള്ള വഴിയാകുമെന്നും അദേഹം പറഞ്ഞിരുന്നു.
താന്‍ ഒരു സിനിമ സംവിധായകനാണെങ്കിലും ആവിഷ്‌കാര സ്വാതന്ത്രം പൂര്‍ണ്ണമായും അനുഭവിക്കാന്‍ സാധിക്കുന്നില്ല. വിഷയത്തില്‍ കൂടുതല്‍ സംസാരിക്കില്ലെന്നും കരണ്‍ പറഞ്ഞിരുന്നു. രാജസ്ഥാനിലെ ജയ്പുരില്‍ ലിറ്ററേച്ചര്‍ ഫെസ്‌റ്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തിയത്.
നേരത്തെ അസഹിഷ്‌ണുത വിഷയത്തില്‍ ഷാരുഖ് ഖാനും അമീര്‍ ഖാനും വിവാദപ്രസ്‌താവനകള്‍ നടത്തി പുലിവാല് പിടിച്ചിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ബിജെപി- ശിവസേന നേതാക്കള്‍ തിരിയുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കരണ്‍ ജോഹറും രംഗത്തെത്തിയത്.