മനം നിറഞ്ഞ്, കണ്‍ കുളിര്‍ക്കെ ഒബാമ; അഭിമാനമായി റിപ്പബ്ലിക്ക് ദിന പരേഡ്

 റിപ്പബ്ലിക് ദിനം , ബരാക് ഒബാമ , നരേന്ദ്രമോഡി , ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 26 ജനുവരി 2015 (13:14 IST)
അമേരിക്കന്‍ പ്രസിഡന്റ് മുഖ്യ അതിഥിയായി പങ്കെടുത്ത ഇന്ത്യയുടെ 66മത് റിപ്പബ്‌ലിക് ദിനഘോഷ ചടങ്ങുകള്‍ നടന്നു. 10 മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്ക ചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്.

തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും, മുഖ്യ അതിഥി ഒബാമയും രാജ്പഥില്‍ എത്തി, സ്വന്തം വാഹനമായ ബീസ്റ്റിലാണ് പത്നി മിഷേലിനൊപ്പം ഒബാമയെത്തിയത്. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യാതിഥിയെ സ്വീകരിക്കുകയും ചെയ്തു. സ്ത്രീ ശക്തി എന്ന പ്രമേയത്തിലൂന്നി നടക്കുന്ന വനിതകളുടെ സൈനിക പരേഡ് ശ്രദ്ധേയമായി.

തുടര്‍ന്ന് കാണികളുടെ ശ്വാസം നിലപ്പിക്കുന്ന ഇന്ത്യന്‍ വായുസേന പരേഡില്‍ അവതരിപ്പിച്ചു. ഡിആര്‍ഡിഒ വികസിപ്പിച്ച ആകാശ് മീഡിയം റേഞ്ച് മിസൈലും ശത്രുപക്ഷത്തിന്റെ ആയുധം കണ്ടെത്താനുളള റഡാറും പരേഡില്‍ അണിനിരന്നു. ലോങ് റേഞ്ച് ഫൈറ്റര്‍ വിമാനമായ മിഗ് 29 കെയും കടലിന്റെ ആഴങ്ങളില്‍ നിരീക്ഷണം നടത്താന്‍ കഴിവുളള പി 81 ഉം ആദ്യമായി പരേഡില്‍ അണിനിരന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളുടെ സംയുക്ത അഭ്യാസവും പരേഡിന്റെ പ്രധാന സവിശേഷതയായി.

ബിഎസ്എഫ് ഭടന്മാരുടെ സാഹസിക മോട്ടോര്‍ സൈക്കിള്‍ പ്രകടനവും തുടര്‍ന്ന് അരങ്ങേറി. വ്യോമസേന വിമാനങ്ങളുടെ അഭ്യാസപ്രകടനവുമുണ്ടായിരുന്നു. മൂന്നും അതിലേറെയും വിമാനങ്ങള്‍ ചേര്‍ന്ന് ആകാശത്തു പല രൂപങ്ങള്‍ സൃഷ്ടിച്ചുള്ള പ്രകടനങ്ങള്‍ ആവേശത്തോടെയാണ് പങ്കെടുക്കാനെത്തിയവര്‍ വീക്ഷിച്ചത്. ഡല്‍ഹിയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1200 കുട്ടികളും പരേഡില്‍ കലാപ്രകടനങ്ങളുമായി അണിനിരന്നു. സ്വച്ഛ്ഭാരത്, മൈക്കിംഗ് ഇന്ത്യ, മംഗള്‍യാന്‍ എന്നിവയുടെ നൃത്ത രൂപം പരേഡില്‍ അവതരിപ്പിച്ചു. ദേശീയഗാനം പാടി വിവിധ നിറങ്ങളിലുളള ബലൂണുകള്‍ ആകാശത്തേക്കുയര്‍ത്തിയാണ് പരേഡ് അവസാനിച്ചത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...