ന്യൂഡല്‍ഹി|
Joys Joy|
Last Modified ഞായര്‍, 25 ജനുവരി 2015 (14:40 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് രാഷ്‌ട്രപതിഭവനില്‍ നല്കിയ സ്വീകരണത്തില്‍ ഗാര്‍ഡ് ഓഫ് ഓണറിന് നേതൃത്വം നല്കിയത് വനിത. വിംഗ് കമാന്‍ഡര്‍ പൂജ താകുര്‍ ആണ് സെറിമോണിയല്‍ ഗാര്‍ഡ് ഓഫ് ഓണറിന് നേതൃത്വം നല്കിയത്.
ഒബാമ വിരുന്നെത്തുന്ന റിപ്പബ്ലിക് ദിനത്തില്‍ ‘സ്ത്രീശക്തി’ എന്നതാണ് പ്രധാന ചിന്താവിഷയം. ഇതിനോട് അനുബന്ധിച്ചാണ് ഗോര്‍ഡ് ഓഫ് ഓണറിന് വനിത നേതൃത്വം നല്കിയത്.