ചെന്നൈ ‘പട്ടണം’ വെള്ളത്തിലാകാനുള്ള അഞ്ച് കാരണങ്ങള്‍

കനത്ത മഴ , വെള്ളപ്പൊക്കം , മഴ , ചെന്നൈ , തമിഴ്‌നാട്
ചെന്നൈ| jibin| Last Updated: ബുധന്‍, 2 ഡിസം‌ബര്‍ 2015 (14:59 IST)
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായതോടെ ചെന്നൈ നഗരമടക്കമുള്ള ജില്ലകള്‍ വെള്ളത്തിലായി.
തിങ്കളാഴ്‌ച വൈകുന്നേരം ആരംഭിച്ച മഴ നിര്‍ത്താതെ പെയ്‌തതോടെയാണ് ഭരണസിരാകേന്ദ്രമായ ചെന്നൈ അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായത്. കനത്ത നാശനഷ്‌ടങ്ങളാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ സര്‍വീസുകളും ബസ് സര്‍വിസുകളും ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈദ്യുതി ബന്ധം താറുമാറാ‍യതോടെ നഗരം സാഹചര്യം കൂടുതല്‍ രൂക്ഷമായി.

കേരളത്തില്‍ പെയ്യുന്ന മഴയുടെ നാലിലൊന്ന് ശക്തി പോലും ഇല്ലാത്ത മഴയാണ് തമിഴ്‌നാട്ടില്‍ പെയ്യുന്നത്. അതായത് നാട്ടിലെ ഒരു നല്ല മഴ ചെന്നൈയില്‍ പെയ്‌താല്‍ നഗരം ആ നിമിഷം വെള്ളത്തിലാകുമെന്ന് സാരം. അതിവേഗം വികസനത്തിന്റെ പാതയിലേക്ക് കുതിക്കുന്ന ചെന്നൈ നഗരം വെള്ളത്തിലാകാനുള്ള പ്രധാനപ്പെട്ട അഞ്ച് കാരണങ്ങളാണ് പ്രധാനമായും ഉള്ളത്.

നഗരാസുത്രണത്തിന്റെ പരാജയമാണ് പ്രധാന കാരണം. റോഡുകള്‍ നിര്‍മിക്കുന്നതിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനും കോടികളാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. എന്നാല്‍ ഈ പണം വേണ്ടവിധത്തില്‍ ഉപയോഗിക്കാറില്ല. മഴ കുറവായതിനാല്‍ മഴ വരുത്തിവെക്കുന്ന പ്രശ്‌നങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചാണ് റോഡ് നിര്‍മാണം നടക്കുന്നത്.

റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായാല്‍ വെള്ളം ഒഴുകി പോകുന്നതിന് ഉചിതമായ രീതിയിലല്ല ഡ്രെയിനേജ് നിര്‍മാണം. റോഡുകളുടെ മധ്യഭാഗത്തും സൈഡിലുമായിട്ടാണ് ഭൂഗര്‍ഭ അഴുക്കു ചാലുകളുടെ നിര്‍മാണം. അഴുക്കു ചാലുകളുടെ ക്യാപ്പ് തുറന്നാല്‍ മാത്രമെ വെള്ളം അതുവഴി പുറത്തേക്ക് പോകു. വെള്ളക്കെട്ട് രൂക്ഷമായാല്‍ ഈ അഴുക്കു ചാലുകളുടെ ക്യാപ്പ് കണ്ടെത്താന്‍ സാധിക്കില്ല. അതിനാല്‍ അവ തുറക്കാനും വളരെ പ്രയാസമാണ്.

കേരളത്തിലെ പോലെയുള്ള അഴുക്കു ചാലുകളല്ല ചെന്നൈ അടക്കമുള്ള പ്രദേശങ്ങളില്‍. മഴവെള്ളം സ്വാഭാവികമായും അഴുക്കു ചാലിലേക്ക് ഒഴുകുന്നത നിര്‍മാണ രീതിയാണ് കേരളത്തിന്റെ. റോഡിന്റെ സൈഡില്‍ അഴുക്കുചാല്‍ നിര്‍മിക്കുന്ന കേരളത്തിന്റെ രീതി ചെന്നൈ നഗരത്തിലില്ല. അതിനാല്‍ ഒരു ചെറിയ മഴ പെയ്‌താല്‍ വെള്ളക്കെട്ട് രൂക്ഷമാകും.

ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയാണ് ഏറ്റവും പ്രധാനം. നിരപ്പായ പ്രദേശമായതിനാല്‍ വെള്ളം ഒരിടത്തേക്കും ഒഴുകി പോകാത്തത് തിരിച്ചടിയാണ്. താഴ്‌ന്ന പ്രദേശങ്ങള്‍ വളരെവേഗത്തില്‍ വെള്ളത്തിലാകുകയും നഗരത്തിന് പുറത്തേക്ക് വെള്ളം ഒഴുകി പോകാത്തതും വെള്ളക്കെട്ടിന് കാരണമാകും.

കേരളത്തിലെ പോലെ പുഴകളും തടാകങ്ങളും ഇല്ലാത്തതാണ് മറ്റൊരു പ്രശ്‌നം. നഗരമധ്യത്തിലൂടെ ഒഴുകുന്ന കൂവം നദിയിലൂടെ വെള്ളം കടലിലെത്തുമെങ്കിലും ആഴം കുറവായ നദി വളരെ വേഗത്തില്‍ നിറയുകയും നദിയില്‍ നിന്ന് റോഡുകളിലേക്ക് വെള്ളം കയറുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :