റെയില്‍വേ ബജറ്റ് ഇനി പൊതുബജറ്റിന്റെ ഭാഗം; 92 വര്‍ഷമായി തുടരുന്ന കീഴ്വഴക്കം ഇനി പഴങ്കഥയാകും

റെയില്‍വേ ബജറ്റ് ഇനി പൊതുബജറ്റിന്റെ ഭാഗം

ന്യൂഡല്‍ഹി| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (18:38 IST)
റെയില്‍വേ ബജറ്റ് ഇനിമുതല്‍ പൊതുബജറ്റിന്റെ ഭാഗമാകും. ഇതു സംബന്ധിച്ച് ധനമന്ത്രിയുടെ ശുപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ, 92 വര്‍ഷത്തെ കീഴ്വഴക്കത്തിനാണ് അവസാനമായിരിക്കുന്നത്. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രി നല്കിയ ശുപാര്‍ശയ്ക്ക് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അംഗീകാരം നല്കിയിരുന്നു.

കൂടാതെ, ബജറ്റ് അവതരിപ്പിക്കുന്ന കീഴ്വഴക്കത്തിലും മാറ്റം വരുത്തി. ഇത്രയും കാലം ഫെബ്രുവരി മാസത്തിലെ അവസാനത്തെ പ്രവൃത്തിദിവസമായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഇനിമുതല്‍ ഫെബ്രുവരി ഒന്നാം തിയതി ആയിരിക്കും പൊതുബജറ്റ് അവതരിപ്പിക്കുക.

സാമ്പത്തികവര്‍ഷത്തിന് മുമ്പ് ബജറ്റ് അവതരണം പൂര്‍ത്തിയായാല്‍ മാര്‍ച്ച് ഒന്നിന് തന്നെ ഫണ്ട് അനുവദിക്കാന്‍ സാധിക്കും. എന്നാല്‍, പദ്ധതികള്‍ക്ക് വേണ്ടിയുള്ള രൂപരേഖ തയ്യാറാക്കുമ്പോള്‍ ഫെബ്രുവരി മാസത്തെ കണക്കുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ പോരായ്മ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :