ന്യൂഡൽഹി|
ജോണ്‍സി ഫെലിക്‍സ്|
Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2020 (08:29 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീരു എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 1200 ചതുരശ്ര കിലോമീറ്റർ കയ്യടക്കി ചൈനീസ് സേന ഇന്ത്യയുടെ പ്രദേശത്താണു നിൽക്കുകയാണെന്നും കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തിലിരുന്നതെങ്കില്‍ വെറും 15 മിനിറ്റില്‍ ചൈനീസ് സേനയെ തുരത്തുമായിരുന്നു എന്നും രാഹുല്‍ പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഇന്ത്യൻ മണ്ണിൽ ചവിട്ടാന്‍
ചൈന ധൈര്യപ്പെട്ടിട്ടില്ല. ഇതാണോ നരേന്ദ്രമോദിയുടെ ദേശഭക്‍തി? ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തത് തിരിച്ചുപിടിക്കുമോ അതോ ദൈവത്തിന്‍റെ ഇടപെടലാണെന്നുപറഞ്ഞ് വിട്ടുകളയുമോ എന്നും രാഹുല്‍ പരിഹസിച്ചു. നമ്മുടെ പ്രധാനമന്ത്രി ചൈനയുടെ പേര് പറയാന്‍ ഭയപ്പെടരുതെന്നും ഭൂമി എന്ന് തിരിച്ചുപിടിക്കുമെന്ന് വ്യക്‍തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.