അർഷിദ് ഖുറേഷിയും റിസ്‍വാനും എണ്ണൂറില്‍ പരം ആളുകളെ മതപരിവർത്തനം നടത്തിയതായി റിപ്പോർട്ട്

അർഷിദ് ഖുറേഷിയും റിസ്‍വാൻ ഖാനും നിരവധി പേരെ ഇസ്‍ലാമിലേക്കു മതപരിവർത്തനം നടത്തിയതായി റിപ്പോർട്ട്.

mumbai, islamic state, police, NIA മുംബൈ, ഇസ്‍ലാമിക് സ്റ്റേറ്റ്, പൊലീസ്, എൻഐഎ
മുംബൈ| സജിത്ത്| Last Modified ഞായര്‍, 24 ജൂലൈ 2016 (16:22 IST)
അർഷിദ് ഖുറേഷിയും റിസ്‍വാൻ ഖാനും നിരവധി പേരെ ഇസ്‍ലാമിലേക്കു മതപരിവർത്തനം നടത്തിയതായി റിപ്പോർട്ട്. പത്തു വർഷത്തിനിടെ 800ല്‍ പരം ആളുകളെയാണ് ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിലേക്കു റിക്രൂട്ട് ചെയ്യുന്നതിനായി മതപരിവര്‍ത്തനം നടത്തിയത്.

കേരളം, തമിഴ്നാട്, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മതപരിവര്‍ത്തനം നടത്തിയവരില്‍ ഉള്‍പ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മലയാളി യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംഘം അർഷിദ് ഖുറേഷിയെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കേരള പൊലീസും മഹാരാഷ്ട്ര ഭീകര വിരുദ്ധ സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് റിസ്‍വാൻ ഖാനെ സ്വവസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഖുറേഷിക്കും റിസ്‍വാനും വിവാദ ഇസ്‍ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്‍ലാ‍മിക് റിസർച് ഫൗണ്ടേഷനുമായി അടുത്ത ബന്ധമാണുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :