പത്താന്‍കോട്ട് എയര്‍ബേസില്‍ രണ്ട് ഭീകരര്‍ ഉണ്ടെന്ന് സംശയം; തിരച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 4 ജനുവരി 2016 (13:07 IST)
പഞ്ചാബിലെ പതാന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇത് മൂന്നാം ദിവസമാണ് ഭീകരരുമായുള്ള പോരാട്ടം നടക്കുന്നത്. ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ചു ഭീകരരാണ് കൊല്ലപ്പെട്ടത്. അതേസമയം, എയര്‍ ബേസില്‍ തിരച്ചില്‍ നടക്കുകയാണ്. രണ്ട് ഭീകരര്‍ ഇപ്പോഴും എയര്‍ബേസില്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്.

ഭീകരരുമായുള്ള പോരാട്ടത്തില്‍ ഇതുവരെ ഏഴു സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയായ നിരഞ്ജന്‍ കുമാറും
ഉള്‍പ്പെടുന്നു.

ഇതിനിടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നും ഭീകരരുടെ മൃതദേഹങ്ങള്‍ ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞദിവസം, കൊല്ലപ്പെട്ട സൈനികന്റെ ശരീരത്തിലെ സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്യുന്നതിനിടെ ആയിരുന്നു നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :