പത്താന്‍കോട്ടില്‍ ഗ്രനേഡ് പൊട്ടി മരിച്ചത് മലയാളി സൈനികന്‍

പത്താൻകോട്ട്| JOYS JOY| Last Modified ഞായര്‍, 3 ജനുവരി 2016 (15:10 IST)
പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഗ്രനേഡ് പൊട്ടി മരിച്ചത് മലയാളി സൈനികന്‍. പാലക്കാട് സ്വദേശിയായ എന്‍ എസ് ജി കമാന്‍ഡോ ലഫ്‌റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറാണ് മരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് ഇദ്ദേഹം.

അതേസമയം, ശനിയാഴ്ചത്തെ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു സൈനികര്‍ ഇന്നു രാവിലെ മരിച്ചിരുന്നു. ഇതോടെ, പത്താന്‍കോട് ഭീകരാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഏഴായി.

പത്താൻകോട്ടിലെ വ്യോമസേന കേന്ദ്രത്തിനുനേരെ ശനിയാഴ്ച പുലര്‍ച്ചെയാണ് ഭീകരാക്രമണമുണ്ടായത്. പുലർച്ചെ മൂന്നരമണിക്കാണ് ആക്രമണമുണ്ടായത്. സൈനികർ നടത്തിയ തിരിച്ചടിയിൽ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :