എംപിമാരുടെ സസ്പെന്‍ഷന്‍; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

  പാര്‍ലമെന്റ് , സ്‌പീക്കര്‍ , കോണ്‍ഗ്രസ് , സുഷമ സ്വരാജ് , പ്രതിഷേധം
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (08:21 IST)
കോണ്‍ഗ്രസിന്റെ 25 എംപിമാരെ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌ത സാഹചര്യത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇന്നും പ്രതിഷേധം തുടരും. രാജ്യസഭയില്‍ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 9 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസിന് പിന്തുണയര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പ്രതിപക്ഷവുമായി സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്നാണ് സൂചന. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കം ആരോപണ വിധേയരായവര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാർ സഭയിൽ പ്രക്ഷോഭം തുടരുന്നത്. ലളിത് മോഡി വിവാദത്തിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലായിരുന്നു പ്രതിപക്ഷം. സമ്മേളനം തുടങ്ങി ഇതുവരെ ഒരു ദിവസം പോലും സഭ നടത്തിക്കൊണ്ടു പോകുന്നതിന് സാധിച്ചിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :