മുംബൈ|
Last Modified ശനി, 11 ജൂലൈ 2015 (14:45 IST)
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തിയതിനെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്ത്. നവാസ് ഷെരീഫുമായി മോഡി കൂടിക്കാഴ്ച നടത്തിയത് നിര്‍ഭാഗ്യകരമാണ് ശിവസേന മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു. അതിര്‍ത്തിയിലെ സാഹചര്യങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ക്ക് മോഡിയില്‍ വന്‍ പ്രതീക്ഷയാണുള്ളതെന്നും താക്കറെ പറഞ്ഞു.
അടുത്തിടെ നമ്മുടെ സൈന്യം മ്യാന്മാറില്‍ കടന്ന് തീവ്രാദികളെ തുരത്തി. ഈ സംഭവത്തില്‍ നിന്നും പാകിസ്ഥാന്‍ ഗവണ്‍മെന്റ് എന്തെങ്കിലും പാഠം പഠിച്ചോ എന്ന് തനിക്കറിയില്ല. എന്നാല്‍ പാകിസ്ഥാനെയും ഒരു പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ് പറഞ്ഞു. റഷ്യയില്‍ നടന്ന ഷാങ്ങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു ഇതിനെതിരെയാണ് ഉദ്ധവ് താക്കറെ രംഗത്തെത്തിയത്.