ഇന്ത്യയില്‍ വന്‍ ആക്രമണത്തിന് ലഷ്‌കറെ തോയിബ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

ലഷ്‌കറെ തോയിബ , പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തി , ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ജമ്മു| jibin| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (15:45 IST)
അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രതിരോധ പദ്ധതികള്‍ തകര്‍ത്ത് രാജ്യത്ത് പ്രവേശിക്കാന്‍ ലഷ്‌കറെ തോയിബ വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ സൈനിക ക്യാംപ് പൂഞ്ച് സെക്‍ടറിലെ ജയില്‍ എന്നിവിടങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സൈനിക ക്യാംപില്‍ ആക്രമണം നടത്താന്‍ അതിര്‍ത്തിയിലെ പാകിസ്ഥാന്‍ സൈനിക ക്യാംപില്‍ വെച്ച് ഭീകരര്‍ക്ക് പരിശീലനം നല്‍കിയതയാണ് റിപ്പോര്‍ട്ട്. വമ്പിച്ച തോതിലുള്ള ആയുധ സാമഗ്രഗികളും തോക്കുകളും മറ്റും ഇതിനായി ഭീകരര്‍ ശേഖരിച്ചു കഴിഞ്ഞതായും വിവരമുണ്ട്. രണ്ടാഴ്ചക്കു മുന്‍പ് ജമ്മുവിലെ സൈനിക ക്യാംപും പോലീസ് സ്‌റ്റേഷനും ലക്ഷ്യമാക്കി ലഷ്‌കറെ തോയിബ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :