ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 26 ജൂണ്‍ 2015 (13:42 IST)
എന്‍ ഐ എയുയുടെ ഹിന്ദുത്വ ഭീകര കേസുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് രോഹിണി സലിയാന്‍. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് രോഹിണി സലിയാന്‍. മാലേഗാവ് സ്ഫോടനക്കേസ് അട്ടിമറിക്കാന്‍ എന്‍ ഐ എ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
കോടതിയില്‍ മൃദുസമീപനം സ്വീകരിക്കണമെന്ന് എന്‍ ഐ എ ആവശ്യപ്പെട്ടതായി അവര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രോഹിണിയുടെ ആരോപണങ്ങള്‍ എന്‍ ഐ എ നിഷേധിച്ചു.
എന്‍ ഐ എയുടെ വിശ്വാസ്യത ചോദ്യം ചെയ്ത സ്ഥിതിക്ക് ഇനി ഈ കേസുകളില്‍ ഹാജരാകുന്നത് ശരിയല്ലെന്നാണ് താന്‍ കരുതുന്നതിനാലാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് രോഹിണി സലിയാന്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം എന്‍ ഐ എയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും രോഹിണി സലിയാന്‍ പറഞ്ഞു.