24 മണിക്കൂറിനിടെ 44,069 പേര്‍ക്ക് രോഗബാധ, 41,024 രോഗമുക്തര്‍, രാജ്യത്ത് കൊവിഡ് ബാധിതര്‍ 91 ലക്ഷത്തിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 23 നവം‌ബര്‍ 2020 (11:35 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 44,069 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകള്‍. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,39,866 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണമാണ് കൂടുതല്‍. 41,024 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.

511 പേര്‍ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,33,738 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 85ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 85,62,642 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 4,43,486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 8,49,596 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 13,25,82,730 സാംപിളുകള്‍ രാജ്യത്ത് ഇതുവരെ പരിശോധിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :