ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ കുത്തേറ്റു മരിച്ചു

ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ കുത്തേറ്റു മരിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (15:46 IST)
ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ കുത്തേറ്റു മരിച്ചു. യുക്രൈനിലെ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികളായവരാണ് കുത്തേറ്റു മരിച്ചത്. മുസാഫര്‍നഗറില്‍ നിന്നുള്ള പ്രണവ് ഷയിന്‍ഡില്യ, ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള അങ്കുര്‍ സിംഗ് എന്നിവരാണ് മരിച്ചത്. കൊലപാതകം നടത്തിയ മൂന്ന് യുക്രൈന്‍ സ്വദേശികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ആഗ്രയില്‍ നിന്നുള്ള ഇന്ദ്രജീത് സിംഗ് ചൌഹാനും കുത്തേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്. യുക്രൈനിലെ ഉഴ്‌ഗോറോഡ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരുപ് പറഞ്ഞു.

ഷയിന്‍ദില്യ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും സിംഗ് നാലാംവര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായും വികാസ് സ്വരുപ് അറിയിച്ചു. മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :