സച്ചിനെ തട്ടികൊണ്ട് പോകണമെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ!

സച്ചിനെ തട്ടിക്കൊണ്ട് പോകണം, അല്ലാതെ വേറെ വഴിയില്ല: ഡേവിഡ് കാമറൂൺ

aparna shaji| Last Modified ശനി, 3 ഡിസം‌ബര്‍ 2016 (14:50 IST)
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കുന്ന സാഹചര്യത്തിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കണ്മുന്നിൽ കിട്ടിയാൽ ക്രിക്കറ്റിനെ വിഷയമാക്കാതിരിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കില്ല. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ എത്തിയപ്പോള് സ്വാഭവികമായും ചർച്ച ക്രിക്കറ്റിലേക്കും തിരിഞ്ഞു. വിജയവഴിയിലേക്ക് ഇംഗ്ലണ്ടിന് തിരികെയെത്തണമെങ്കിൽ എന്ത് ചെയ്യണമെന്ന കാണികളുടെ ചോദ്യത്തിന് കാമറൂൺ നൽകിയ ഉത്തരം രസകരമായിരുന്നു.

സമ്മേളനത്തിനായി സച്ചിനും വരുന്നുണ്ടെന്നാണ് കേട്ടത്. അങ്ങനെയെങ്കിൽ സച്ചിനെ തട്ടിക്കൊണ്ട് പോയി ഇതിഹാസതാരത്തിൽ നിന്നും നേരിട്ട് കളികൾ പഠിക്കേണ്ടി വരുമെന്നും പരിശീലനം തേടുമെന്നുമായിരുന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടി സദസ്സിൽ ചിരിയാണ് പടർത്തിയത്. 2011 ല്‍ എംഎസ് ധോണി നയിച്ച ഇന്ത്യന്‍ ടീമിനെ ഇംഗ്ലണ്ട് 4-0 ന് തകര്‍ത്തത് ഓർക്കാനും അദ്ദേഹം മറന്നില്ല.

ക്രിക്കറ്റിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണെന്നും വിജയത്തിലേക്ക് ഇംഗ്ലണ്ട് തിരികെ വരുമെന്നും അതിനുള്ള കഴിവ് ടീമിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മത്സരത്തിലെ സമനിലയും വിശാഖപട്ടണത്തിലേയും മൊഹാലിയിലേയും തോല്‍വിയും ഇംഗ്ലണ്ടിനെ പരമ്പരയില്‍ പിന്നിലാക്കിയിരിക്കുകയാണ്. പരമ്പരയിലെ നാലം ടെസ്റ്റ് മുംബൈയില്‍ നടക്കാനിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :