പേപ്പറിന്റെ സഹായമില്ലാതെ ‘മാതൃ ഭാഷ’യിൽ സംസാരിക്കാൻ കഴിയുമോ? - രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മോദി

രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് മോദി

അപർണ| Last Modified ചൊവ്വ, 1 മെയ് 2018 (14:13 IST)
കർണാടക തെരഞ്ഞെടുപ്പിന്റെ പ്രചരണം കൊഴുക്കുകയാണ്. കോൺഗ്രസിനെയും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും നേരിട്ട് കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ശേഷിക്കെ പ്രചരണത്തിന്റെ ഭാഗമായി കർണാടകയിൽ എത്തിയപ്പോഴാണ് മോദി രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചത്.

പേപ്പറിന്റെ സഹായമില്ലാതെ 15 മിനിറ്റ് തുടർച്ചയായി സംസാരിക്കാൻ കഴിയുമോയെന്നും കോൺഗ്രസ് അധ്യക്ഷനെ വെല്ലുവിളിച്ചു. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് പേപ്പറിന്റെ സഹായമില്ലാതെ 15 മിനിറ്റ് തുടർച്ചയായി സംസാരിക്കാനാണ് മോദി വെല്ലുവിളിച്ചിരിക്കുന്നത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ ‘മാതൃ ഭാഷ’യിലോ രാഹുലിനു സംസാരിക്കാമെന്നും മോദി പറഞ്ഞു.

രാഹുലിന്റെ മാതാവും മുന്‍ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ വേരുകള്‍ ഓർമിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ ‘മാതൃ ഭാഷ’ പ്രയോഗം.

പതിവുപോലെ കന്നഡയിൽ പ്രസംഗം ആരംഭിച്ച മോദി പിന്നീട് ഹിന്ദിയിലേക്കു മാറിയാണു കോൺഗ്രസിനെ കടന്നാക്രമിച്ചത്. നമ്മുടെ രാജ്യത്തെ തൊഴിലാളികൾ ചെയ്യുന്ന ജോലികൾ ഇകഴ്ത്തിക്കാട്ടുകയാണ് കോൺഗ്രസിന്റെ പ്രധാന തൊഴിലെന്നും മോദി പ്രചരണത്തിൽ ആരോപിച്ചു.

കോൺഗ്രസ് എവിടെയുണ്ടോ, അവിടെയെല്ലാം അഴിമതിയുമുണ്ട്. ഇവിടുത്തെ സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ചു വർഷം എന്തെടുക്കുകയായിരുന്നു? വികസനത്തിന്റെ പാതയിൽ തുരങ്കം വയ്ക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസിന്റേത് എന്നും മോദി ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :