മുംബൈ തീരത്ത് ചരക്കു കപ്പൽ മുങ്ങുന്നു; ജീവനക്കാരെ രക്ഷിച്ചു

ചരക്കു കപ്പൽ മുങ്ങുന്നു , മുംബൈ , നേവി , ജിന്‍ഡാല്‍
മുംബൈ| jibin| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (10:01 IST)
മുംബൈയിൽ ഇരുപതു പേരുമായി പോയ ചരക്കു കപ്പൽ മുങ്ങുന്നു. തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ജിന്‍ഡാല്‍ കാമാക്ഷി എന്ന കപ്പലാണ് മുങ്ങിക്കൊണ്ടിരിക്കുന്നത്. കപ്പലിലെ 19 ജീവനക്കാരെ നാവിക സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. കപ്പല്‍ മുങ്ങുന്നതിന്റെ കാരണം വ്യക്തമല്ല.

ഇന്നലെ അർദ്ധരാത്രിയോട് കപ്പലിൽ നിന്ന് അപായ സൂചന ലഭിക്കുകയായിരുന്നെ പ്രതിരോധ വക്താവ് പറഞ്ഞു. നേവിയുടെ സീകിങ് ഹെലികോട്പറുകളാണ് അടിയന്തര രക്ഷാപ്രവർത്തനത്തിനായി എത്തിയിരിക്കുന്നത്. കപ്പലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടില്ല. അതേസമയം, മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. കടൽ പ്രക്ഷുബ്ദ്ധമായതിനെ തുടർന്ന് കപ്പലിൽ വെള്ളം കയറുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :