സര്‍ക്കാര്‍ നിരോധനം: വിക്സ് ആക്ഷൻ 500 എക്സ്ട്രാ ഇനി ഇന്ത്യയിലില്ല; ആന്റിബയോട്ടിക്ക് അടക്കം 500 മരുന്നുകള്‍ കൂടി നിരോധിച്ചേക്കും

ലോകോത്തര മരുന്നു നിര്‍മാതാക്കളായ ഫിസര്‍ തങ്ങളുടെ കഫ് സിറപ്പായ കോറെക്‌സും അബ്ബോട്ട് കഫ് സിറപ്പായ ഫെന്‍സ്‌ഡൈലും ഇന്ത്യയില്‍ വില്‍പന നടത്തുന്നതു നിര്‍ത്തി

മുംബൈ, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, വിക്സ് ആക്ഷൻ 500, നിരോധനം mumbai, proctor and gamble, vicks action 500, ban
മുംബൈ| Sajith| Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (14:10 IST)
ജലദോഷത്തിനും കഫക്കെട്ടിനും ഉപയോഗിക്കുന്ന എക്സ്ട്രായുടെ വിൽപ്പന പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ കമ്പനി നിര്‍ത്തി. രാജ്യത്താകമാനം നിലവിലുള്ള സ്റ്റോക്ക് പിന്‍വലിക്കാനും കമ്പനി തീരുമാനിച്ചു. ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉൽപ്പന്നം താമസിയാതെ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞദിവസമാണ് വിക്‌സ് ആക്ഷന്‍ 500 അടക്കം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന 344 സംയുക്ത മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
ഇവ കൂടാതെ അഞ്ഞൂറു മരുന്നുകള്‍ കൂടി വരും ദിവസങ്ങളില്‍ നിരോധിക്കാന്‍ സാധ്യതയുള്ളതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വിവിധ തരം പനികൾക്കു വ്യാപകമായി ഉപയോഗിക്കുന്ന മരുന്നു സംയുക്തങ്ങളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. അസിലോഫെനക്, പാരസെറ്റമോൾ, റാബിപ്രൈസോൾ എന്നിവ ചേർന്ന മരുന്നുകളും പാരസെറ്റമോൾ, സെറ്റിറിസീൻ, കഫീൻ എന്നിവ ചേർന്ന മരുന്നുകളും നിരോധിച്ചവയിലുണ്ട്. ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ പോലും മരുന്ന് നൽകരുതെന്നും വിതരണക്കാർക്കു നിർദേശം നൽകിയിട്ടുണ്ട്. 344 മരുന്നുകളാണെങ്കിലും ഇവ പല പേരുകളിലാണ് വിപണിയില്‍ ഇറങ്ങുന്നത്. അടിസ്ഥാന കൂട്ടുകളുടെ പേരുകള്‍ മാത്രമാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ആയിരക്കണക്കിനു മരുന്നുകള്‍ നിരോധിച്ച കൂട്ടത്തിലുള്ളതായാണ് സൂചന. സമാന സംയുക്തക്കൂട്ടില്‍ വിവിധ കമ്പനികള്‍ മരുന്നുകള്‍ പുറത്തിറക്കുന്നത് പല പേരുകളിലായതാണ് കാരണം.

ആന്റിബയോട്ടിക്കുകള്‍ അടക്കം അഞ്ഞൂറോളം മരുന്നുകള്‍ കൂടി നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ആരോഗ്യത്തിന് അതീവഹാനികരമാണ് ഇവയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അഞ്ഞൂറോളം സംയുക്തക്കൂട്ടുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. ഫെനില്‍ഫ്രീന്‍, പാരസെറ്റമോള്‍, കഫീന്‍എന്നിവ അടങ്ങിയതാണ് വിക്‌സ് ആക്ഷന്‍ 500 ന്റെ സംയുക്തക്കൂട്ട്. നിരോധനത്തെത്തുടര്‍ന്നു ലോകോത്തര മരുന്നു നിര്‍മാതാക്കളായ ഫിസര്‍ തങ്ങളുടെ കഫ് സിറപ്പായ കോറെക്‌സും അബ്ബോട്ട് കഫ് സിറപ്പായ ഫെന്‍സ്‌ഡൈലും ഇന്ത്യയില്‍ വില്‍പന നടത്തുന്നതു നിര്‍ത്തിയിരുന്നു. മുപ്പതു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ വിപണിയിലുണ്ടയിരുന്നതാണ് ഇരു മരുന്നുകളും. മരുന്നുകള്‍ നിരോധിച്ചതു മൂലം ഇന്ത്യയിലെ മരുന്നുവിപണി വന്‍ നഷ്ടത്തിലേക്കു നീങ്ങുമെന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായികള്‍ വിലയിരുത്തുന്നത്. നിരോധിക്കപ്പെട്ട മരുന്നു സംയുക്തങ്ങളുടെ പട്ടിക www.dckerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി ...

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
കർണാടക ചിത്രദുർ​ഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിം​ഗ് ...

കേരള ബിജെപിക്ക് ഇനി പുതിയ മുഖം, നയിക്കാൻ രാജീവ് ചന്ദ്രശേഖർ

കേരള ബിജെപിക്ക് ഇനി പുതിയ മുഖം, നയിക്കാൻ രാജീവ് ചന്ദ്രശേഖർ
ഈ മാസം അവസാനത്തോടെ പുതിയ ദേശീയ അധ്യക്ഷനെയും തിരെഞ്ഞെടുക്കുമെന്നാണ് സൂചന. ദേശീയ അധ്യക്ഷനെ ...

പൊതുനിരത്തിൽ മാലിന്യം തള്ളി; കെട്ട് തുറന്ന് വിലാസം നോക്കി ...

പൊതുനിരത്തിൽ മാലിന്യം തള്ളി; കെട്ട് തുറന്ന് വിലാസം നോക്കി മാലിന്യം തിരിച്ച് വീട്ടിലെത്തിച്ച് ശുചീകരണ തൊഴിലാളികൾ
കൊച്ചി: പൊതുനിരത്തിൽ തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ച് വീട്ടിലെത്തിച്ച് ശുചീകരണ ...

ഇസ്രായേൽ വ്യോമാക്രമണം; ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് ...

ഇസ്രായേൽ വ്യോമാക്രമണം; ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
ഇസ്രായേൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ ...

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ...

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ബാറിലെ സെക്യൂരിറ്റി; ചടയമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി
കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് (38) ആണ് ...