ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു, കമല ഹാരിസ് ഇന്ത്യയ്ക്ക് പ്രചോദനം: പ്രധാനമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 18 നവം‌ബര്‍ 2020 (07:53 IST)
ഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിയ്ക്കുകയും, അഭിനന്ദനങ്ങൾ അറിയിയ്ക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്ന കാര്യങ്ങൾ സംസാരിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി ടെലിഫോണിൽ സംസാരിയ്ക്കുകയും അഭിനന്ദനങ്ങൾ അറിയിയ്കുകയും ചെയ്തു. ഇന്ത്യ-അമേരിക്ക നയതന്ത്ര പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ കാര്യങ്ങളിൽ ഇരു രാജ്യങ്ങൾക്കുമുള്ള താൽപര്യങ്ങളും മുൻഗണനകളും ചർച്ചയായി. മോദി ട്വിറ്ററിൽ കുറിച്ചു.

അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക് തെരഞ്ഞെടുക്കപ്പെട്ട കാമല ഹാരിസ് ഇന്ത്യയ്ക്ക് പ്രചോദനമാണ് എന്ന് മറ്റൊരു ട്വീറ്റിൽ പ്രധാനമന്ത്രി കുറിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെയും എന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. കമലാ ഹാാരിസിന്റെ വിജയം അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് വലിയ പ്രചോദനമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് കമല ഹാരിസിന്റെ വിജയം സഹായിയ്ക്കും എന്നും മോദി ട്വിറ്ററിൽ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :