വിജിലന്‍സ് തലപ്പത്ത് അമിത് ഷായെ അറസ്റ്റ് ചെയ്ത കന്തസ്വാമി; സ്റ്റാലിന്റെ നിര്‍ണായക നീക്കം

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 11 മെയ് 2021 (13:14 IST)

തമിഴ്‌നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി പി.കന്തസ്വാമി ഐപിഎസിനെ നിയോഗിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഡിജിപി റാങ്കോടു കൂടിയാണ് നിയമനം. 2010 ല്‍ സൊഹ്‌റാബുദ്ധീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതന്‍ ആയതിനെ തുടര്‍ന്ന് അമിത് ഷായെ അറസ്റ്റ് ചെയ്ത സിബിഐ അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു കന്തസ്വാമി. അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്നു അമിത് ഷാ. അണ്ണാ ഡിഎംകെ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ട്. ഈ ആരോപണങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്നാണ് കന്തസ്വാമിയെ വിജിലന്‍സ് തലപ്പത്ത് നിയോഗിച്ചതിലൂടെ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :