ഭുവനേശ്വര്‍|
vishnu|
Last Modified തിങ്കള്‍, 21 ജൂലൈ 2014 (18:35 IST)
രാജ്യത്ത് ദയാവധം അനുവദിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍. ദയാവധം അനുവദിക്കുന്നതില്‍ തിടുക്കം പാടില്ലെന്നും ചര്‍ച്ചയിലൂടെ സമവായം ഉണ്ടായാല്‍ ഇക്കാര്യം ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.
ദയാവധം നിയമവിധേയമാക്കുന്നതിന് മുമ്പ് ഡോക്‌ടര്‍മാരുമായും നിയമവിദഗ്‌ദരുമായും കൂടിയാലോചന ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ തന്റെ വ്യക്‌തിപരമായ നിലപാടിന് പ്രസക്‌തിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിവസത്തെ ഒഡീഷ സന്ദര്‍ശനത്തിന് എത്തിയ ഹര്‍ഷവര്‍ദ്ധനോട് സുപ്രീം കോടതി നിര്‍ദ്ദേശത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടാണ് അദ്ദേഹം നിലപാട് വ്യക്‌തമാക്കിയത്.
ദയാവധം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്‌തമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ദയാവധം ആത്മഹത്യക്കു തുല്യമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.